കോട്ടയത്ത് അല്‍ഫാം കഴിച്ച് യുവതി മരിച്ച സംഭവം ഭക്ഷ്യവിഷബാധയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഉടന്‍ അന്വേഷണ സംഘത്തിന് കൈമാറും. ഉടമകളെയും കേസിൽ പ്രതി ചേർത്തു. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്.
ഇന്നലെ പ്രധാന പ്രതിയായ ഹോട്ടല്‍ പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം തിരൂർ മേൽമുറി പാലത്തിങ്കൽ ഭാഗത്ത് പിലാത്തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് സിറാജുദ്ദീനെ (20) ആണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 29ന് സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ച മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് രശ്മി രാജ് ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ചത്. ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ ഹോട്ടലിലെ മുഖ്യ പാചകക്കാരനായ ആയ സിറാജുദ്ദീൻ ഒളിവിൽ പോയത്.
English Summary;Incident of Kottayam nurse; Forensic report of food poisoning
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.