
പാലക്കാട് പട്ടാമ്പിയിൽ ബെവ്കോ ഔട്ട്‍ലറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വരിയിൽ നിർത്തിയത് അച്ഛനെന്ന് പൊലീസ്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പെൺകുട്ടിയെ പട്ടാമ്പി തൃത്താല കരിമ്പിനക്കടവ് ബിവറേജ് ഔട്ട്‌ലറ്റിന്റെ പ്രീമിയം കൗണ്ടറിൽ പെൺകുട്ടിയെ ക്യൂ നിർത്തിയത്. തുടർന്ന് പിതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് പിതാവിനോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. താൻ ഏറെ നാൾ വിദേശത്തായിരുന്നുവെന്നും വിഷു പ്രമാണിച്ചാണ് വീട്ടിലെത്തിയതെന്നും ഇയാൾ പറയുന്നു. താൻ എവിടെ പോയാലും കുട്ടി ഒപ്പമുണ്ടാകും. ഇന്നലെ പുറത്തേക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങയിപ്പോൾ കുട്ടി കൂടെ വന്നതാണ്. ഇതിനിടെയാണ് ബിവറേജിൽ കയറിയതെന്നും കുട്ടി ഒറ്റക്കാകുമെന്ന് കരുതിയാണ് കൂടെ കൂട്ടിയതെന്നുമാണ് ഇയാൾ പൊലീസിനോട് വിശദീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.