കഴിഞ്ഞ മാസം പാരീസ്-ഡൽഹി വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം റിപ്പോർട്ട് ചെയ്യാത്തതിന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ഡിസംബർ 6 ന് നടന്ന സംഭവം തങ്ങളുടെ ആഭ്യന്തര കമ്മിറ്റിക്ക് റഫർ ചെയ്യാൻ ടാറ്റ നടത്തുന്ന എയർലൈൻ കാലതാമസം വരുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു.
നവംബർ 26 ന് ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ സഹയാത്രികയുടെ മേല്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ചത് വന്‍ വിവാദമായിരുന്നു. രണ്ട് സംഭവങ്ങളും മാധ്യമങ്ങളിൽ വരുന്നതിന് മുമ്പ് എയർ ഇന്ത്യ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നില്ല.
മോശമായി പെരുമാറുന്ന യാത്രക്കാരെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ എയര്‍ ഇന്ത്യ പാലിച്ചിട്ടില്ലെന്ന് ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു.
English Summary: Incident of passenger urinating on the plane: Air India has to pay a fine of 10 lakhs again
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.