വാടക വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വില വരുന്ന 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.ഐക്കരപ്പടിക്കടുത്ത് പേങ്ങാട് ആയിരുന്നു സംഭവം. കേസില്‍ അറസ്റ്റിലായ ഫറോക്ക് പെരുമുഖം സ്വദേശികളായ പാണാര്കണ്ടി സോനു (ജിബിന്‍-28), കളവയല്‍ പറമ്പ് ജാസില്‍ അമീന് (23), പുളിക്കല്‍ പെരിയമ്പലം സ്വദേശി പടന്നയില്‍ വീട്ടില്‍ ഷഫീഖ് (31) എന്നിവര്‍ക്ക് കഞ്ചാവ് ലഭിച്ച ഉറവിടവും ഇവരുടെ ലഹരി വില്പന ശൃംഖലയിലുള്ളവരെയും കണ്ടെത്താനുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടിയിലായ ജിബിന്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ലഹരി കടത്ത്, മോഷണം, അടിപിടിയുള്പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ കോഴിക്കോട് പൊലീസ് നേരത്തെ കാപ്പ ചുമത്തിയിരുന്നു. ഷഫീഖിന്റെ പേരില്‍ കരിപ്പൂര്‍ സ്റ്റേഷനില്‍ ലഹരി കേസ് നിലവിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.