7 December 2025, Sunday

Related news

December 7, 2025
December 6, 2025
December 4, 2025
December 3, 2025
December 2, 2025
November 29, 2025
November 29, 2025
November 26, 2025
November 25, 2025
November 23, 2025

റഷ്യൻ കൂലിപട്ടാളത്തിൽ ചേർന്ന് മലയാളികൾ കൊല്ലപ്പെട്ട സംഭവം; ഏജന്റുമാർ കസ്റ്റഡിയിൽ

Janayugom Webdesk
തൃശൂര്‍
January 18, 2025 9:00 pm

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവർക്ക് ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ഏജന്റുമാർ കസ്റ്റഡിയിൽ . ഇവരെ ചോദ്യംചെയ്തു വരികയാണ്. ഏജന്റുമാരായ എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി, തൃശൂര്‍ തെയ്യൂര്‍ സ്വദേശി സിബി എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. റഷ്യയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജയിന്‍ കുര്യന്റെ ബന്ധുക്കളുടെ പരാതിയിലാണു പൊലീസ് നടപടി. 

റിക്രൂട്ടിങ് ചതിയിൽപെടുത്തിയാണ് ഏജന്റുമാർ യുവാക്കളെ റഷ്യയിൽ എത്തിച്ചതെന്നും പരാതിയിൽ പറയുന്നു.റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യക്കാര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അവശേഷിക്കുന്ന 18ല്‍ 16 പേരെ കുറിച്ച് വിവരമില്ല. യുക്രൈന്‍ യുദ്ധഭൂമിയില്‍ പരിക്കേറ്റ മലയാളിയായ ജയിന്‍ കൂര്യന്‍ മോസ്‌കോയില്‍ ചികിത്സയില്‍ തുടരുകയാണ്. 96 പേരെ ഇതിനകം തിരികെ എത്തിച്ചെന്നും വിദേശകാര്യ വക്താവ് റണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.