18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

March 27, 2024
February 15, 2024
January 19, 2024
January 17, 2024
December 18, 2023
December 15, 2023
December 11, 2023
December 10, 2023
December 9, 2023
December 8, 2023

നഴ്സിങ് വിദ്യാര്‍ത്ഥികളെ വിലക്കിയ സംഭവം; പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിനെ ‘മങ്കി ബാത്ത്’ എന്ന് പരിഹസിച്ച് ബംഗാള്‍ എംപി

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2023 4:02 pm

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിനെ പരിഹസിച്ച് ബംഗാള്‍ എംപി മഹുവ മൊയ്ത്ര. മൻ കീ ബാത്തിനെ ‘മങ്കി ബാത്തെ’ന്നു പരിഹസിക്കുകയും ചെയ്ത എംപി, കേൾക്കാത്തതിന് താനും ശിക്ഷിക്കപ്പെടുമോ എന്ന് ചോദിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

മൻകീ ബാത്ത് നൂറാം എപ്പിസോഡ് കേൾക്കാതിരുന്നതിന് ചണ്ഡീഗഡിലെ പിജിഐഎംഇആർ അഡ്‌മിനിസ്ട്രേഷൻ 36 നഴ്‌സിംഗ് വിദ്യാർത്ഥികളെ ഹോസ്‌റ്റൽ വിടുന്നത് വിലക്കിയതിനു പിന്നാലെയാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം. 

“ഞാനും മങ്കി ബാത്ത് കേട്ടിട്ടില്ല, ഒരിക്കൽ പോലും. അതിന് ഞാനും ശിക്ഷിക്കപ്പെടുമോ? ഒരാഴ്‌ചത്തേക്ക് എന്റെ വീട്ടിൽ നിന്ന് പുറത്തുപോകുന്നതിൽ നിന്ന് എന്നെ വിലക്കുമോ? ഞാനിതിൽ വിഷമത്തിലാണ്”മഹുവ പറഞ്ഞു.

Eng­lish Sum­ma­ry: Inci­dent where nurs­ing stu­dents were banned; Ben­gal MP ridiculed PM’s Mann Ki Baat as ‘Mon­key Baat’

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.