11 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 5, 2025
April 4, 2025
March 31, 2025
March 29, 2025
October 26, 2024
August 31, 2024
August 26, 2024
August 17, 2024
June 28, 2024
September 29, 2023

പൃഥ്വിരാജിന് ആദായ നികുതി നോട്ടീസ്

Janayugom Webdesk
തിരുവനന്തപുരം
April 5, 2025 11:39 am

എമ്പുരാൻ വിഷയത്തിൽ നിർമാതാവിന്റെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിനുപിന്നാലെ സംവിധായകൻ പൃഥ്വിരാജിനെതിരെ ആദായ നികുതി വകുപ്പ്. പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി. പ്രൊഡക്ഷൻ കമ്പനിയുടെ വിവരങ്ങളടക്കം തേടിയാണ് നോട്ടീസ്.സഹനിർമാതാവെന്ന നിലയിൽ പൃഥ്വിരാജ് 40 കോടി രൂപ കൈപ്പറ്റിയെന്ന് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് പറയുന്നു.ഈ മാസം 29നകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. 2022 മുതൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പേരിലാണ് അന്വേഷണം.

നോട്ടീസ് അയയ്ക്കുന്നത് സ്വാഭാവികമായ നടപടിയാണെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. 2022ൽ നടന്ന റെയ്ഡിന്റെ തുടർനടപടികളെന്നോണമാണ് നോട്ടീസ് നൽകിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ ഭാഷ്യം. എമ്പുരാൻ ചിത്രത്തിനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം വ്യാപകമായതിനു പിന്നാലെയാണ് പൃഥ്വിരാജിന് നോട്ടീസ്.

ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ ​ഗോകുലം ​ഗോപാലന്റെ വീട്ടിലും ഓഫീസിലും കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ ചെന്നൈയിലെത്തിച്ച ​ഗോകുലം ​ഗോപാലനെ ഇന്നും ചോദ്യം ചെയ്യുമെന്നാണ് വിവരം.​ഗുജറാത്ത് വം​ശഹത്യ ചിത്രീകരിച്ചതിനെത്തുടർന്നാണ് ചിത്രത്തിനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം വ്യാപകമായത്. തുടർന്ന് സിനിമയിൽ 24 വെട്ടുകൾ നടത്തി എഡിറ്റ് ചെയ്ത് പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.