പ്രവാസി ക്ഷേമനിധിയിൽ അംഗമായ പ്രവാസികൾക്ക് നൽകുന്ന പെൻഷൻ തുക അയ്യായിരം രൂപയാക്കി വർധിപ്പിക്കണമെന്ന് നവയുഗം ദമ്മാം മദീനത്തുൽ അമ്മാലൽ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നവയുഗം ദമ്മാം മദീനത്തുൽ അമ്മാലൽ യൂണിറ്റ് സമ്മേളനം നവയുഗം സീനിയർ നേതാവ് ഉണ്ണി പൂച്ചെടിയൽ ഉത്ഘാടനം ചെയ്തു. നവയുഗം ജനറൽ സെക്രെട്ടറി എം എ വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, ഗോപകുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി.
മിനി സ്വാഗതവും, സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
നവയുഗം മദീനത്ത് അമ്മൽ യൂണിറ്റിന്റെ ഭാരവാഹികളായി അലിയാർ (രക്ഷാധികാരി), റിയാസ് (പ്രസിഡന്റ്), മിനി ജോസഫ് (വൈസ് പ്രസിഡന്റ്), സുരേന്ദ്രൻ തയ്യിൽ (സെക്രട്ടറി), സുബിൽ സുധികൃപ (ജോയിന്റ് സെക്രട്ടറി), ഇർഷാദ് (ഖജാൻജി) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.