രാജ്യത്തെ തൊഴില്‍ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം ദ്രുതഗതിയില്‍ വര്‍ധിപ്പിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ, ശിശു വികസന മന്ത്രാലയം സംഘടിപ്പിച്ച ദേശീയ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളുടെ മുന്നേറ്റത്തിലൂടെ വികസിക്കുന്ന ഇന്ത്യ എന്ന വിഷയത്തിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. കഴിഞ്ഞ അമ്പത് വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ വന്‍കുതിപ്പാണ് നടത്തിയിരിക്കുന്നതെന്ന് സ്വന്തം ജീവിതയാത്ര പരാമര്‍ശിച്ചുകൊണ്ട് മുര്‍മു പറഞ്ഞു. സാധാരണ കുടുംബത്തില്‍ ജനിച്ച തനിക്ക് രാഷ്ട്രപതി ഭവനിലേക്ക് എത്താന്‍ കഴിഞ്ഞത് രാജ്യം ഉറപ്പ് നല്‍കുന്ന തുല്യ അവസരത്തിന്റെയും സ്ത്രീകള്‍ക്ക് നല്‍കുന്ന സാമൂഹിക നീതിയുടെയും ഫലമാണെന്നും അവര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.