7 December 2025, Sunday

Related news

November 28, 2025
November 19, 2025
November 2, 2025
October 31, 2025
September 18, 2025
August 19, 2025
August 17, 2025
August 15, 2025
August 9, 2025
August 8, 2025

ന്യൂസിലാൻഡിൽ വിദ്യാർത്ഥികളുടെ തൊഴിൽ സമയം കൂട്ടി; ആഴ്ചയിൽ 25 മണിക്കൂർ ജോലി ചെയ്യാം ‚വരുമാനം നേടാം

Janayugom Webdesk
വെല്ലിങ്ടൺ
July 27, 2025 8:05 pm

ന്യൂസിലാൻഡിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 25 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന പുതിയ വിദ്യാഭ്യാസ പദ്ധതി വരുന്നു. ഇത് 2025 നവംബർ 3 മുതൽ പ്രാബല്യത്തിൽ വരും. ജോലി സമയം ആഴ്ചയിൽ 20 മണിക്കൂറിൽ നിന്നും 25 മണിക്കൂറായി വർധിപ്പിച്ചു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകർഷിച്ച് ന്യൂസിലാൻഡിന്റെ വിദ്യാഭ്യാസ രംഗത്തെ വീണ്ടും ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. 

ന്യൂസിലാൻഡിന്റെ അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗം കൂടുതൽ ആകർഷകമാക്കാനും, വലിയ വരുമാനവും വൈദഗ്ധ്യവും രാജ്യത്ത് നിലനിർത്തുവാനും ഇതിലൂടെ കഴിയുന്നു. രാജ്യത്തെ വിജ്ഞാന സാമ്പത്തിക വ്യവസ്ഥയെ കൂടുതൽ ആകർഷകമാക്കുകയാണ് ലക്ഷ്യം. പുതിയ നിയമം വിദ്യാർത്ഥികൾക്ക് സ്വന്തം പഠനത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനും തൊഴിൽ പരിചയം നേടുന്നതിനുമെല്ലാം സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.