മണിപ്പൂരില്‍ സുരക്ഷാസേനയുടെ നടപടിക്കെതിരെ കുക്കി-സോ ഗ്രൂപ്പുകള്‍ അനിശ്ചിതകാല ഉപരോധത്തിന് ആഹ്വാനം ചെയ്തു. ഇതോടെ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയേറ്റു. ഇന്നലെ കുക്കി സംഘടനകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചു.
കഴിഞ്ഞ ദിവസം സുരക്ഷാസേനയും കുക്കികളും ഏറ്റുമുട്ടിയ കാങ്പോക്പി ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെെങ്കിലും പുതിയ അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുക്കി ആധിപത്യ പ്രദേശങ്ങളിലെല്ലാം കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. അവശ്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ജനങ്ങളോട് വീടിനുള്ളില്‍ തന്നെ കഴിയാനാണ് കുക്കി സംഘടനകളുടെ നിര്‍ദേശം.
അക്രമസാധ്യത കണക്കിലെടുത്ത് ഗാംഗിഫായിയിലും ദേശീയപാത രണ്ടിലും കൂടുതല്‍ സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ക്രമസമാധാനനില ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്ത് പട്രോളിങ് ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.