ബിജെപി ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കാൻ ഇന്ത്യ സഖ്യം ശക്തിപ്പെടണമെന്നും പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകാൻ കഴിയണമെന്നും സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി അഭിപ്രായപ്പെട്ടു. ബിജെപിക്ക് ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രീതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇത്തവണത്തെ കേന്ദ്ര ബജറ്റ് തന്നെ ഇതിന് പ്രധാന ഉദാഹരണമാണ്.
കേരളത്തെ പൂർണമായും അവഗണിച്ച ബഡ്ജറ്റ് ബിജെപി ഭരണത്തെ താങ്ങി നിർത്തുന്ന പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പരിധിയിൽ കവിഞ്ഞ ആനുകൂല്യങ്ങൾ നൽകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിറ്റാരിപ്പറമ്പിൽ സിപിഐ കൂത്തുപറമ്പ മണ്ഡലം ജനറൽ ബോഡിയും പി കൃഷ്ണപിള്ള അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിപിഐ. മണ്ഡലം സെക്രട്ടറി സി വിജയൻ അധ്യക്ഷത വഹിച്ചു.ജില്ല അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപൻ കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. എം വിനോദൻ, പി ജിതേഷ്, അത്തിക്ക സുരേന്ദ്രൻ, എൻ ബാലൻ, പി വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.