ബീഹാറില്‍ ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് വിഭജനത്തിന് ധാരണയായി. ആര്‍ജെഡി, കോണ്‍ഗ്രസ് , സിപിഐ(എംഎല്‍), സിപിഐ, സിപിഐ(എം) തുടങ്ങിയ കക്ഷികളാണ് മഹാഗത്ബന്ധന്‍ എന്ന പേരിലുള്ള പ്രതിപക്ഷ സഖ്യത്തിലുള്ളത്. സംസ്ഥാനത്തെ മൊത്തം സീറ്റുകളില്‍ 26ല്‍ ആര്‍ജെഡി 9സീറ്റില്‍ കോണ്‍ഗ്രസ്, 3 സീറ്റില്‍ സിപിഐ(എംഎല്‍) സിപിഐ, സിപിഐ(എം) ഒരോ സീറ്റിലും മത്സരിക്കും
സീറ്റ് വിഭജനം പൂർത്തിയായതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മഹാഗഡ്ബന്ധൻ്റെ സഖ്യനേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐയും സിപിഐ(എം) യഥാക്രമം ബെഗുസരായിലേക്കും ഖഗാരിയയിലേക്കും സ്ഥാനാർഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് നേതാവ് മുകുൾ വാസ്‌നിക്കിന്റെ നേതൃത്വത്തിലാണ് ബിഹാറിലെ സീറ്റ് വിഭജന ഫോർമുലക്ക് അന്തിമ രൂപമായത്. ഏപ്രിൽ 19നാണ് ബിഹാറിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ്.
English Summary:
India alliance with tough challenge to BJP in Bihar; Seat division complete, CPI in Bahusarai
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.