
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഇരുരാജ്യങ്ങളും നിർണായകമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു. വ്യാപാരം, നിക്ഷേപം, വിവിധ മേഖലകളിലെ സഹകരണം എന്നിവ മെച്ചപ്പെടുത്താൻ ഈ കരാര്‍ സഹായകമാകുമെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
2025 മാർച്ചിൽ ചർച്ചകൾ ആരംഭിച്ച് വെറും ഒമ്പത് മാസത്തെ കാലയളവിനുള്ളിലാണ് കരാർ പൂർത്തിയാക്കിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലാൻഡ് ഇന്ത്യയിൽ 20 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നും പ്രതീക്ഷിക്കുന്നു. വിപണി പ്രവേശനം വർധിപ്പിക്കുന്നതിലൂടെ കർഷകർ, സംരംഭകർ, വിദ്യാർത്ഥികൾ എന്നിവർക്ക് കൂടുതൽ അവസരങ്ങൾ കരാർ വാഗ്ദാനം ചെയ്യുന്നു. സാമ്പത്തിക മേഖലയ്ക്ക് പുറമെ പ്രതിരോധം, കായികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണവും ഇതോടെ കൂടുതൽ ശക്തമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.