ബ്രിട്ടനെ പിന്തള്ളി അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ. രാജ്യത്ത് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജീവിത ചെലവാണ് ബ്രിട്ടന് തിരിച്ചടിയായത്.
2021ലെ അവസാന മൂന്ന് മാസങ്ങളിൽ ഇന്ത്യ യുകെയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. യുഎസ് ഡോളറിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് കണക്കുകള്‍. ഒന്നാം പാദത്തിലും ഇന്ത്യ ലീഡ് ഉയര്‍ത്തിയെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററിങ് ഫണ്ടി (ഐഎംഎഫ്) ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനിയ്ക്കും പിന്നിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം.
ഒരു ദശാബ്ദം മുമ്പ്, ഇന്ത്യ 11-ാം സ്ഥാനത്തും യുകെ അഞ്ചാം സ്ഥാനത്തുമായിരുന്നു. നാല് ദശാബ്ദങ്ങള്‍ക്കിടയിലുള്ള ഏറ്റവും വലിയ പണപ്പെരുപ്പത്തെയാണ് ബ്രിട്ടന്‍ നിലവില്‍ നേരിടുന്നത്. ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വവും സമ്പദ്ഘടനയ്ക്ക് തിരിച്ചടിയായി.
English Summary:India as the fifth largest economy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.