ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയി. 90,000 പേര്‍ക്കിരിക്കാവുന്ന മെല്‍ബണ്‍ ഗ്രൗണ്ടിലാണ് മത്സരം. ആഷസ് പരമ്പരയ്ക്കല്ലാതെയുള്ള ഒരു മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും ചരിത്രത്തിലാദ്യമായാണ് വിറ്റുപോകുന്നത്. ഈ മാസം 26നാണ് മത്സരം.
അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം മത്സരം കാണാന്‍ 36,000 പേര്‍ സ്റ്റേഡിയത്തിയിരുന്നു. അഡ്‌ലെയ്ഡിലെ 12 വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കാണികള്‍ ഒരു ടെസ്റ്റ് മത്സരം കാണാനെത്തുന്നത്.
മൂന്ന് ദിവസങ്ങളിലായി 1,35,012 കാണികളാണ് എത്തിയത്. നേരത്തെ അഡ്‌ലെയ്ഡില്‍ ഇന്ത്യ- ഓസീസ് മത്സരം കാണാനെത്തിയ 1,13,009 എന്ന മുന്‍ റെക്കോഡാണ് പഴങ്കഥയായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിനും റെക്കോഡ് കാണികളെത്തി. ആദ്യ ദിനം മാത്രം 31,302 പേര്‍ സ്റ്റേഡിയത്തിലെത്തിയപ്പോള്‍ രണ്ടാം ദിനം 32,368 പേരാണ് മത്സരം കാണാനെത്തിയത്. ഇന്ത്യ ജയിച്ച മത്സരം കാണാനായി ആകെ 96,463 പേര്‍ സ്റ്റേഡിയത്തിലെത്തി. അതേസമയം ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയും വിജയിച്ച് പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് ഇനിയുള്ള മൂന്ന് മത്സരങ്ങളും വിജയിക്കണം. 14 ബ്രിസ്ബെയിനില്‍ മൂന്നാം ടെസ്റ്റ് ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.