
ഐക്യ രാഷ്ട്ര സഭയുടെ പ്രസക്തി ചോദ്യം ചെയ്തു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപം നല്കിയ ബോര്‍ഡ് ഓഫ് പീസ് യോഗത്തില്‍
ഇന്ത്യ നിരീക്ഷക രാഷ്ട്രമായി പങ്കെടുത്തു.ഗാസയിലെ പുനർനിർമ്മാണമാണ് പ്രാഥമിക ലക്ഷ്യമെന്ന് പറഞ്ഞ് രൂപം നൽകിയ ബോര്‍ഡിനെ ഐക്യരാഷ്ട്രസഭയ്ക്ക് പകരമായി മാറ്റാനാണ് ട്രംപ് ഉദ്ദേശിക്കുന്നത്.ഇതിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നിരുന്നു.ഇവിടെയാണ് നീരീക്ഷക രാജ്യങ്ങളുടെ നിരയിൽ അണി ചേര്ന്നത്ബോർഡ് ഓഫ് പീസിൽ ചേരാനുള്ള യുഎസ് ക്ഷണം പുനഃപരിശോധിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയംഫെബ്രുവരി 12ന് പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെ 19ന് നടന്ന യോഗത്തിൽയുഎസിലെ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് നാംഗ്യ സി ഖാംപയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന കാര്യത്തിലും വ്യാപാര കരാറിലും അമേരിക്കൻ താത്പര്യങ്ങൾക്ക് കീഴടങ്ങിയതിന് പിന്നാലെയാണ് പങ്കാളിത്തം. ജനുവരിയിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ ട്രംപ് അവതരിപ്പിച്ച ബോർഡ് ഓഫ് പീസ് ഐക്യരാഷ്ട്രസഭയ്ക്ക് സമാനമായ ഒരു സംഘടനയായി മാറിയേക്കാമെന്നാണ് വിലയിരുത്തൽ.ഐക്യ രാഷ്ട്ര സഭ ഏജൻസികൾക്ക് നൽകുന്ന സഹായങ്ങൾ യു എസ് ഭരണകൂടം മരവിപ്പിച്ചിരിക്കയാണ്.ഐക്യരാഷ്ട്രസഭ വെറും പരാജയമാണെന്നും,അതിനേക്കാൾ വേഗതയുള്ളതും ഫലപ്രദവുമായ ഒന്നാണ് ബോർഡ് ഓഫ് പീസ് എന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
ലോകാരോഗ്യ സംഘടന,യുഎൻ കാലാവസ്ഥാ ഏജൻസി, തുടങ്ങി60-ഓളം ആഗോള സംഘടനകളിൽ നിന്ന് അമേരിക്ക പിന്മാറുന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പീസ് ബോര്‍ഡ് അവതരിപ്പിച്ചത്.ബോര്‍ഡിന്റെ ദാവോസിലെ ലോഞ്ചിൽ ഇന്ത്യ പങ്കെടുത്തിരുന്നില്ല. പാകിസ്ഥാൻ,സൗദി അറേബ്യ,യു എ ഇ,ഹംഗറി തുടങ്ങി27രാജ്യങ്ങൾ ഇതിനോടകം ബോർഡിൽ അംഗങ്ങളായിട്ടുണ്ട്.പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങിൽ നേരിട്ട് പങ്കെടുത്തിരുന്നു.യുഎസ്ഇൻസ്റ്റിറ്റ്യൂട്ട്ഓഫ്പീസിൽനടന്നയോഗത്തിൽഏകദേശം50രാജ്യങ്ങളിൽനിന്നുള്ളഉദ്യോഗസ്ഥർപങ്കെടുത്തു.ഇതിൽ,അസർബൈജാൻ,ബെലാറസ്,ഈജിപ്ത്,ഹംഗറി,ഇന്തോനീഷ്യ,ഇസ്രയേൽ,ജോർദാൻ,മൊറോക്കോ,പാകിസ്ഥാന് ഖത്തർ,സൗദി അറേബ്യ,തുർക്കി,യുഎഇ,ഉസ്ബെക്കിസ്ഥാൻ,വിയറ്റ്നാം എന്നിവയുൾപ്പെടെ 27രാജ്യങ്ങൾ ബോർഡിന്റെ ഭാഗമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.