കാനഡയുമായുള്ള നയതന്ത്ര ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ വിസാ വിതരണം ഭാഗികമായി പുനരാരംഭിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. കനേഡിയന്‍ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരുന്നതിനുള്ള എന്‍ട്രി വിസ, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വിസ സർവീസുകളാണ് ഇന്ന് മുതൽ ലഭിക്കുക.
കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണത്.
English Summary: India-Canada visa services partially from today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.