7 December 2025, Sunday

Related news

December 6, 2025
November 25, 2025
November 18, 2025
November 18, 2025
November 14, 2025
November 4, 2025
September 29, 2025
September 10, 2025
August 19, 2025
June 16, 2025

ഖോ ഖോ ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്മാര്‍; പുരുഷ‑വനിതാ കിരീടം നേടി; ഇരുടീമുകളും ഫൈനലില്‍ നേപ്പാളിനെ തോല്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 20, 2025 10:17 pm

പ്രഥമ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. പുരുഷ‑വനിതാ വിഭാഗങ്ങളില്‍ ഇന്ത്യ കിരീടമുയര്‍ത്തിയത് ഇരട്ടിമധുരമായി. വനിതാ, പുരുഷ ഫൈനലുകളില്‍ ഇന്ത്യ നേപ്പാളിനെ വീഴ്ത്തിയാണ് ചരിത്ര നേട്ടം ആഘോഷമാക്കിയത്. വേഗവും തന്ത്രങ്ങളും കൊണ്ട് വനിതകള്‍ നേപ്പാളിനെ പരാജയപ്പെടുത്തി.
54–36 പോയിന്റിനാണ് പുരുഷ ടീം നേപ്പാളിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ഇന്ത്യ മേൽക്കൈ പുലർത്തി. ഒന്നാം ടേണിൽ 26–0 നേടിയ ഇന്ത്യ രണ്ടാം ടേണിൽ 56–18 എന്ന ശക്തമായ നിലയിലെത്തി. അവസാന ടേണിൽ നേപ്പാളിന് എട്ട് പോയിന്റ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. കളിയുടെ അവസാന ഘട്ടത്തില്‍ മികച്ച പ്രതിരോധം തീര്‍ക്കാനും ഇന്ത്യക്ക് സാധിച്ചതോടെ നേപ്പാളിന്റെ തിരിച്ചുവരവ് മോഹങ്ങള്‍ പൊലിഞ്ഞു. പ്രഥമ ലോകകപ്പ് ഇന്ത്യ ഉയര്‍ത്തുകയും ചെയ്തു.

പ്രിയങ്ക ഇം​ഗ്ലെ നയിച്ച ഇന്ത്യൻ വനിതാ ടീം ആധികാരികമായാണ് മുന്നേറ്റം നടത്തിയത്. ആദ്യ ടേണിൽ തന്നെ 34 പോയിന്റ് സ്വന്തമാക്കാൻ ഇന്ത്യൻ വനിതകൾക്ക് കഴിഞ്ഞു. രണ്ടാം ടേണിൽ നേരിയ തിരിച്ചുവരവിന് നേപ്പാൾ ശ്രമം നടത്തി. ആദ്യ പകുതിയിൽ 35–24 എന്ന സ്കോറിലേക്ക് മത്സരം മാറി. എന്നാൽ മൂന്നാം ടേണിൽ വീണ്ടും ഇന്ത്യൻ വനിതകൾ പോരാട്ടം കടുപ്പിച്ചു. 73–24 എന്നതായിരുന്നു മൂന്നാം ടേണിലെ സ്കോർ. നാലാം ടേണിൽ 78–40 എന്ന സ്കോറിൽ ഇന്ത്യ ലോകകിരീടവും സ്വന്തമാക്കി. ദക്ഷിണ കൊറിയ, ഇറാന്‍, മലേഷ്യ ടീമുകളെ ഗ്രൂപ്പ് സ്റ്റേജിലും ബംഗ്ലാദേശിനെ ക്വാര്‍ട്ടറിലും ദക്ഷിണ കൊറിയയെ തന്നെ സെമിയിലും വീഴ്ത്തിയാണ് വനിതകള്‍ ഫൈനലുറപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.