11 December 2025, Thursday

Related news

September 16, 2025
September 14, 2025
September 2, 2025
September 1, 2025
August 31, 2025
August 31, 2025
August 20, 2025
August 19, 2025
August 19, 2025
August 18, 2025

ഇന്ത്യ‑ചൈന ചര്‍ച്ച ഇന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2023 10:12 am

ഇന്ത്യ‑ചൈന 19-ാമത് കമാൻഡര്‍തല ചര്‍ച്ച ഇന്ന് നടക്കും. കിഴക്കൻ ലഡാക്കിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചുഷൂലിലാണ് ചര്‍ച്ച. ഇന്ത്യൻ നിലപാടുകളില്‍ മാറ്റമില്ലെന്നും 2020 ഏപ്രില്‍ മൂന്നിലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമെന്നും പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു. ദെപ്സാങ്, ദെംചോക്ക് മേഖലയില്‍ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നാണ് ഇന്ത്യന്‍ നിലപാടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലേയിലെ 14 കോര്‍ കമാൻഡറായ ലഫ്റ്റനന്റ് ജനറല്‍ റാഷിം ബാലിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച.

18-ാം വട്ട ചര്‍ച്ച ചുഷൂല്‍ മോള്‍ഡോയിലാണ് നടന്നത്. 2020 മുതല്‍ നടക്കുന്ന കമാൻഡര്‍ തല ചര്‍ച്ചയില്‍ അ‌ഞ്ച് മേഖലകളില്‍ നിന്ന് സൈന്യത്തെ പിൻവലിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഗല്‍വാൻ, പാംഗോങ് സോയുടെ തെക്കൻ, വടക്കൻ തീരം, ഗോഗ്രയിലെ പട്രോളിങ് പോയിന്റ് 17, പട്രോളിങ് പോയിന്റ് 15 എന്നിവിടങ്ങളില്‍ നിന്നാണ് സേനാ പിൻമാറ്റത്തിന് തീരുമാനമായത്. ദെപ്സാങ്, ദെംചോക്ക് മേഖലകളാണ് സൈനിക പിൻമാറ്റത്തിന് ധാരണയാകാത്ത ഇനിയും അവശേഷിക്കുന്ന രണ്ടിടങ്ങള്‍. 

Eng­lish Summary;india-china-talks-today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.