15 January 2026, Thursday

Related news

January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026
January 7, 2026

റഷ്യയുമായുള്ള വ്യാപര ബന്ധം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
August 21, 2025 12:34 pm

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യക്കുമേല്‍ യുഎസ് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ റഷ്യയുമായുള്ള വ്യാപാരബന്ധം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ഇന്ത്യ. ഇന്ത്യന്‍ കമ്പനികളുമായി കൂടുതല്‍ തീവ്രമായി സഹകരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.റഷ്യന്‍ കമ്പനികളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. നാല് ട്രില്യണ്‍ ഡോളറിലധികം ജിഡിപിയുള്ള സമീപ ഭാവിയില്‍ ഏഴു ശതമാനം വളര്‍ച്ച നേടുന്ന ഇന്ത്യക്ക് , വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് വലിയ തോതിലുള്ള വിഭവങ്ങള്‍ ആവശ്യമുണ്ട്.

ചിലപ്പോള്‍ രാസവളം, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍ തുടങ്ങിയ അവശ്യ ഉല്‍പ്പന്നങ്ങളുടെ ഉറപ്പുള്ള വിതരണം ഉണ്ടാകണം. അതിവേഗം വളരുന്ന അടിസ്ഥാന സൗകര്യങ്ങളുള്ള ഇന്ത്യ, സ്വന്തം രാജ്യത്ത് മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള സംരംഭങ്ങള്‍ക്ക് ഇവിടെ ബിസിനസ് അവസരങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു .

വിദേശ ബിസിനസുകള്‍ക്ക് ഇവിടെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടുണ്ട്. ഇന്ത്യയുടെ നവീകരണവും നഗരവല്‍ക്കരണവും രാജ്യത്ത് പുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ ഘടകങ്ങളെല്ലാം ഇന്ത്യന്‍ കമ്പനികളുമായി കൂടുതല്‍ തീവ്രമായി സഹകരിക്കാനുള്ള റഷ്യന്‍ കമ്പനികള്‍ക്കുള്ള ക്ഷണമാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്യമം, ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു .ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രധാന രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും സുസ്ഥിരമായ ബന്ധങ്ങളിലൊന്നാണ് ഇന്ത്യയും റഷ്യയും വളര്‍ത്തിയെടുത്തിട്ടുള്ളത്. ഇത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യവുമാണ്. എന്നിരുന്നാലും, അത് കാര്യമായ സാമ്പത്തിക സഹകരണത്തിലേക്ക് സ്വയമേവ മാറിയിട്ടില്ല. നമ്മുടെ വ്യാപാര ഉല്‍പ്പന്നങ്ങള്‍ പരിമിതമാണ്, അടുത്തിടെവരെ വ്യാപാരത്തിന്റെ അളവും അങ്ങനെയായിരുന്നു. സമീപ വര്‍ഷങ്ങളില്‍ ഇത് വളര്‍ന്നിരിക്കാം. എങ്കിലും, വ്യാപാര കമ്മി അതിനൊപ്പം വര്‍ധിച്ചിട്ടുണ്ട്.

വ്യാപാരത്തിന്റെ വൈവിധ്യവല്‍ക്കരണത്തിനും സന്തുലിതാവസ്ഥയ്ക്കും ഇപ്പോള്‍ നമ്മുടെ ഭാഗത്ത് നിന്ന് കൂടുതല്‍ കാര്യക്ഷമമായ ശ്രമങ്ങള്‍ അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ട്. ഉയര്‍ന്ന വ്യാപാര ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മാത്രമല്ല, നിലവിലുള്ള നിലവാരം നിലനിര്‍ത്തുന്നതിനും അവ അത്യാവശ്യമാണ്,അദ്ദേഹം പറഞ്ഞു. വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിലും വികസനം ത്വരിതപ്പെടുത്തുന്നതിലും ഇന്ത്യക്കും റഷ്യക്കും പരസ്പരം ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഇന്ത്യക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത്. അവയില്‍ പലതും വ്യാപാരത്തെ കേന്ദ്രീകരിച്ചാണ്, അതേസമയം, കൂടുതല്‍ നിക്ഷേപങ്ങള്‍, സംയുക്ത സംരംഭങ്ങള്‍, മറ്റ് സഹകരണ രൂപങ്ങള്‍ എന്നിവ പരിഗണിക്കാനുള്ള സന്നദ്ധതയും ഇന്ത്യ മുന്നോട്ടുവെക്കുന്നുണ്ട്. സുസ്ഥിരവും തന്ത്രപ്രധാനവും നിലനില്‍പുള്ളതുമായ പങ്കാളിത്തത്തിന് ശക്തമായ ഒരു സാമ്പത്തിക ഘടകം ഉണ്ടായിരിക്കണം. ഈ സന്ദേശം നല്‍കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു, വിദേശ കാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു 

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.