6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 4, 2025
December 4, 2025

ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യ; രണ്ടാം ടെസ്റ്റും സ്വന്തമാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
February 19, 2023 3:13 pm

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. രണ്ടാം ടെസ്റ്റും രണ്ട് ദിവസം ശേഷിക്കെയാണ് ഇന്ത്യ സ്വന്തമാക്കി. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2–0ത്തിന് മുന്നില്‍. വിജയത്തിനാവശ്യമായ 115 റണ്‍സ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. രണ്ട് ജയത്തോടെ ബോര്‍ഡര്‍— ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തി. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 263 റണ്‍സും ഇന്ത്യ 262 റണ്‍സുമാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ 113 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് അടിച്ചെടുത്താണ് വിജയം നേടിയത്. 

വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാര ഒരറ്റത്ത് വിക്കറ്റ് കാത്തതോടെ ഇന്ത്യ അനായാസം വിജയത്തിലേക്ക് സഞ്ചരിച്ചു. ബൗണ്ടറിയടിച്ച് പൂജാര ഇന്ത്യന്‍ ജയം കുറിച്ചു. 74 പന്തുകള്‍ നേരിട്ട് പൂജാര നാല് ഫോറുകള്‍ സഹിതം 31 റണ്‍സുമായി പുറത്താകാതെ നിന്നു. 22 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സ് നേടി ശ്രീകര്‍ ഭരതും തന്റെ ഭാഗം ഗംഭീരമാക്കി പുറത്താകാതെ പൂജാരയ്‌ക്കൊപ്പം നിന്നു. 

എന്നാല്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ മൂന്ന് പന്തില്‍ ഒരു റണ്ണുമായി നിരാശപ്പെടുത്തി. ഇനതാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് പിടി നല്‍കിയാണ് രാഹുലിന്റെ മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ പൂജാര ഒരറ്റത്ത് ഉറച്ചു നിന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (31), വിരാട് കോലി (20), ശ്രേയസ് അയ്യര്‍ (12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഓസീസിനായി നതാന്‍ ലിയോണ്‍ രണ്ട് വിക്കറ്റും ടോഡ് മര്‍ഫി ഒരു വിക്കറ്റും വീഴ്ത്തി. 

Eng­lish Summary;India defeat­ed Aus­tralia; Won the sec­ond test
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.