23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇന്ത്യ‑ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 10, 2024 10:08 pm

ഇന്ത്യയും യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷ(ഇഎഫ്ടിഎ)നും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു. നാലു രാജ്യങ്ങളുടെ സംഘടനയാണ് ഇഎഫ്ടിഎ. കരാറനുസരിച്ച് അടുത്ത 15 വര്‍ഷത്തില്‍ ഇന്ത്യക്ക് 10,000 കോടി ഡോളര്‍ നിക്ഷേപം ലഭിക്കും. കരാര്‍ ഒപ്പുവച്ചത് ഇന്ത്യയും ഇഎഫ്ടിഎഫ് രാജ്യങ്ങളായ സ്വിറ്റസര്‍ലാൻഡ്, നോര്‍വേ, ഐസ്‌ലാൻഡ്, ലിഫ്ടെൻസ്റ്റൈൻ എന്നിവയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ നിര്‍ണായക നിമിഷമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇഎഫ്ടിഎഫ് രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും ഇന്ത്യ നല്‍കുമെന്നും വ്യാപാരം, വ്യവസായം എന്നിവ മെച്ചപ്പെടുമെന്നും മോഡി പറഞ്ഞു. കരാര്‍ നിലവില്‍ വരാൻ ഒരു വര്‍ഷം വേണ്ടിവരും. ചരക്കു സേവനം, നിയമത്തിന്റെ ഉത്ഭവം, ബൗദ്ധിക സ്വത്തവകാശ നിയമം, നിക്ഷേപം, സഹകരണം, സംഭരണം, സാങ്കേതിക തടസങ്ങള്‍ എന്നിവ ഉള്‍പ്പെടെ 14 അധ്യായങ്ങള്‍ ആണ് കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Eng­lish Sum­ma­ry: India-EFTA Free Trade Agree­ment signed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.