19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 18, 2024
December 18, 2024

ഹൈറിസ്ക് പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
December 9, 2021 6:07 pm

ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ. എന്നാൽ ഇവിടെ നിന്നുള്ള യാത്രക്കാർ പോസ്റ്റ്-അറൈവൽ ടെസ്റ്റിംഗ് ഉൾപ്പെടെയുള്ള അധിക നടപടികൾ പാലിക്കണം.

ദക്ഷിണാഫ്രിക്കയിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ ജാഗ്രത നടപടികൾ സ്വീകരിച്ചിരുന്നത്. വിമാനത്താവളങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ശക്തമാക്കി. യുണൈറ്റഡ് കിങ്ഡം, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്‌വെ, ടാൻസാനിയ, ഹോങ്കോംഗ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളാണ് ഹൈറിസ്ക് പട്ടികയിലുള്ളത്.

23 രാജ്യങ്ങളിൽ പുതിയ കൊറോണ വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നും എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു.

eng­lish summary;India excludes Sin­ga­pore from high-risk list

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.