26 December 2025, Friday

Related news

December 26, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025
December 23, 2025

ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
December 21, 2025 6:25 pm

മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ വിഷയത്തിൽ ബം​ഗ്ലാദേശിലെ സാഹചര്യം നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിലുള്ള ആശങ്ക ഇന്ത്യ ബംഗ്ലാദേശിനെ അറിയിച്ചു. ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്ന് ഇന്ത്യ അറിയിച്ചു.
ദില്ലിയിലെ ബം​ഗ്ലാദേശ് ഹൈക്കമ്മീഷനിലേക്ക് തള്ളിക്കയറാൻ ആരും ശ്രമിച്ചില്ലെന്നും വിദേശകാര്യമന്ത്രാലയം. ബം​ഗ്ലാദേശിലെ കൊലപാതകത്തിൽ ചെറിയൊരു സംഘം പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാൽ ആണ് വിഷയത്തിൽ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് ചില ബംഗ്ലാദേശ് മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടക്കുന്നുണ്ട്. ഡിസംബർ 20ന് ഏകദേശം 20–25 യുവാക്കൾ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ മുന്നിൽ ഒത്തുകൂടി. ഇവർ പ്രതിഷേധിക്കുകയും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ആവശ്യപ്പെടുകയും മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമ്മീഷന്റെ സുരക്ഷാ വേലി ലംഘിക്കാൻ ശ്രമമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് സംഘം കുറച്ച് മിനിറ്റുകൾക്കകം പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. ഇതിന്റെ തെളിവുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വരെ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബം​ഗ്ലാദേശിൽ മതനിന്ദ ആരോപിച്ചാണ് ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. മൈമെൻസിംഗിലെ വസ്ത്ര ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ദിപു ചന്ദ്ര ദാസിനെയാണ് വ്യാഴാഴ്ച രാത്രി ഇസ്ലാമിനെ അപമാനിച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ശരീരം മരത്തിൽ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.