ഉക്രെയ്ന്‍ വിഷയത്തില്‍ നിലപാടറിയിച്ച് ഇന്ത്യ. ഉക്രെയ്‌നില്‍ നടക്കുന്ന സായുധ ആക്രമണസംഭവങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. റഷ്യ- ഉക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ബുച്ച സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന ആഹ്വാനത്തെ ഇന്ത്യ പിന്തുണച്ചിരുന്നു. ഉക്രെയ്‌നില്‍ സൈനിക നടപടി തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇന്ത്യ റഷ്യയ്‌ക്കെതിരെ സംസാരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ അറിയിച്ചു. ഇന്ത്യയെകൂടാതെ ജര്‍മ്മനി, ജപ്പാന്‍ എന്നീ രണ്ടു രാജ്യങ്ങളുടെ സ്ഥിരാംഗത്വത്തിനാണ് പിന്തുണ നല്‍കിയത്.
English summary; India expresses its position on the Ukraine issue
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.