18 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 25, 2024
September 28, 2024
September 13, 2024
March 15, 2024
January 9, 2024
September 5, 2023
August 14, 2023
July 25, 2023
June 13, 2023
April 11, 2023

ഇന്ത്യയുടെ ശ്രദ്ധ മിസൈലുകളില്‍; ചൈന ആണവശേഖരം കൂട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
June 13, 2023 10:01 pm

ചൈനയിലുടനീളമുള്ള ലക്ഷ്യങ്ങളിൽ എത്തുന്നതിനായി ഇന്ത്യ ദീർഘദൂര മിസൈലുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ശ്രദ്ധ നൽകുന്നതായി സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച്. ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ ഒമ്പത് ആണവായുധ രാജ്യങ്ങളുടെ ആയുധപ്പുരകളിൽ പ്രവർത്തനക്ഷമമായ ആണവായുധങ്ങളുടെ എണ്ണം വീണ്ടും വർധിച്ചതായി വാര്‍ഷിക റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ആഗോളതലത്തിൽ, 2023 ജനുവരി വരെ 12,512 ആണവായുധ ശേഖരമുണ്ട്. ഇതിൽ 9,576 എണ്ണം ഉപയോഗത്തിന് തയ്യാറായ നിലയിലാണ്.

ഇന്ത്യയുടെ ആണവായുധ ശേഖരം 2022ൽ 160ൽ നിന്ന് 2023ൽ 164ലേക്ക് വര്‍ധിച്ചു. അതേസമയം അയൽരാജ്യമായ പാകിസ്ഥാന്റെ ആണവായുധ ശേഖരം ഇതേ കാലയളവില്‍ 165ൽ നിന്ന് 170 ലേക്ക് ഉയർന്നു. മൂന്നാമത്തെ ആണവശക്തിയായ ചൈന, 2022 ജനുവരിയിൽ 350 ആയിരുന്ന ആണവ പോര്‍മുനകളുടെ എണ്ണം 2023 ജനുവരിയിൽ 410 ആയി ഉയർത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: India focus­ing on long-range weapons capa­ble of reach­ing tar­gets across China
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.