2 March 2026, Monday

Related news

March 2, 2026
March 1, 2026
March 1, 2026
March 1, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026

ഇന്ത്യ ഇംഗ്ലീഷ് പരീക്ഷയ്ക്ക്; 2025ല്‍ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര

Janayugom Webdesk
മുംബൈ
August 22, 2024 10:45 pm

ഇംഗ്ലണ്ടിനോട് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ. അടുത്ത വര്‍ഷം ജൂണ്‍— ഓഗസ്റ്റ് മാസങ്ങളിലായാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര. ഇതോടെ 2025ലെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങളുടെ തുടക്കം കൂടിയാകും. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് മത്സരങ്ങള്‍. 2025 ജൂണ്‍-ഓഗസ്റ്റ് മാസങ്ങളിലായാണ് ഇന്ത്യ‑ഇംഗ്ലണ്ട് പരമ്പര. ജൂണ്‍ 20 മുതല്‍ 24 വരെ ഹെഡിങ്‌ലില്‍ പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കും. ജൂലൈ രണ്ട് മുതല്‍ ആറ് വരെ എഡ്ജ്ബാസ്റ്റണില്‍ രണ്ടാം ടെസ്റ്റ് നടക്കും. മൂന്നാം ടെസ്റ്റിന് ജൂലൈ 10 മുതല്‍ 14വരെ ലോര്‍ഡ്സ് വേദിയാവും. ജൂലൈ 23 മുതല്‍ 27 വരെ മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റും ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാലു വരെ ഓവലില്‍ അഞ്ചാം ടെസ്റ്റും നടക്കും.

2021–22 സീസണിനു ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. അന്ന് പോരാട്ടം 2–2നു സമനിലയില്‍ അവസാനിച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയില്‍ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള നാലു ടെസ്റ്റും ജയിച്ച്‌ ഇന്ത്യ പരമ്പര 4–1ന് സ്വന്തമാക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.