22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 14, 2024
October 1, 2024
August 22, 2024
August 10, 2024
May 10, 2024
March 21, 2024
October 26, 2023
September 21, 2023
September 11, 2023

യുട്യൂബില്‍ പച്ച പിടിച്ച് ഇന്ത്യ: രാജ്യത്തേക്ക് എത്തിയത് 6800 കോടി രൂപയും ഏഴ് ലക്ഷം തൊഴിലും

Janayugom Webdesk
October 28, 2022 10:04 pm

ന്യൂഡല്‍ഹി: ഓരോ ആള്‍ക്കൂട്ടത്തിലും കുറഞ്ഞത് ഒരു യുട്യൂബര്‍ എങ്കിലും കാണുമെന്നാണ് പുതിയ വാമൊഴി. ഇതിനെ ശരിവയ്ക്കുന്നതാണ് പുതിയ കണക്കുകള്‍. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തിലേക്ക് 6800 കോടി രൂപയുടെ സംഭാവനയും ഏഴുലക്ഷത്തില്‍ പരം തൊഴിലുകളും നല്‍കുന്നുണ്ടെന്നാണ് യുട്യൂബ് അവകാശപ്പെടുന്നത്.
യുട്യൂബിന്റെ ചീഫ് പ്രൊഡക്ട് ഓഫീസര്‍ (സിപിഒ) നിയാല്‍ മോഹനാണ് യുട്യൂബിന്റെ സാധ്യതകള്‍ വ്യക്തമാക്കുന്ന പു­തിയ കണക്കുകള്‍ അവതരിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ യുട്യൂബര്‍മാരിലൂടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളരുകയാണ്. 6800 കോടി രൂപയും ഏഴ് ല­ക്ഷം തൊഴിലുകളും യുട്യൂബ് ഇ­ന്ത്യക്ക് നല്‍കുന്നുണ്ട്, അ­ദ്ദേഹം പറഞ്ഞു.
പ്രേക്ഷകരെ സൃഷ്ടിക്കാന്‍ മാത്രമല്ല, സ്വന്തം ബിസിനസിനെ വളര്‍ത്താനുള്ള അവസരവും പ്ലാറ്റ്ഫോമിലൂടെ ഉറപ്പാക്കുന്നുണ്ട്. വിവിധ ഭാഷകള്‍, ലിംഗ വൈവിധ്യം തുടങ്ങിയവയെല്ലാം യുട്യൂബ് ഉറപ്പുവരുത്തുന്നുണ്ട്. കണ്ടന്റ് അവതരിപ്പിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു.

Eng­lish Sum­ma­ry: India goes green on YouTube: 6800 crore rupees and 7 lakh jobs came to the country

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.