22 January 2026, Thursday

Related news

January 16, 2026
December 6, 2025
December 5, 2025
December 4, 2025
December 1, 2025
November 22, 2025
September 4, 2025
June 23, 2025
May 5, 2025
April 19, 2025

വ്ലാദിമിര്‍ പുടിന് മനം നിറയേ സമ്മനങ്ങള്‍ നല്‍കി മടക്കിയയച്ച് ഇന്ത്യ

Janayugom Webdesk
ന്യൂഡൽഹി
December 6, 2025 2:58 pm

ഇന്ത്യയിലേക്കെത്തിയ വ്ലാദിമിര്‍ പുടിന് മനം നിറയേ സമ്മനങ്ങള്‍ നല്‍കി മടക്കിയയച്ച് ഇന്ത്യ. 23-ാമത് ഇന്ത്യ‑റഷ്യ വാർഷിക ഉച്ചകോടിക്കായിയാണ് പുടിൻ ഇന്ത്യയിലെത്തിയത്. രാജ്യത്തിന്റെ പാരമ്പര്യവും പൈത്യകവും കരകൗശല നൈപുണ്യവും വിളിച്ചോതുന്ന സമ്മാനങ്ങളാണ് നൽകിയത്. ജിഐ ടാഗ് ചെയ്ത അസം തേയില, കാശ്മീരിലെ വിലയേറിയ കുങ്കുമപ്പൂവ്, ഇന്ത്യയുടെ പൈതൃകവും കരകൗശല നൈപുണ്യവും ഉയർത്തിക്കാട്ടുന്ന വെള്ളികൊണ്ടുള്ള ടീ സെറ്റ്, ഭഗവദ് ഗീതയുടെ റഷ്യൻ പതിപ്പ് എന്നിവയായിരുന്നു മോദിയുടെ സമ്മാനങ്ങൾ. 

ബ്രഹ്മപുത്ര സമതലങ്ങളിൽ വളരുന്ന സംസ്ക്കരിച്ച അസം തേയില രുചിക്കും തിളക്കമുള്ള നിറത്തിനും പേരുകേട്ടതാണ്. 2007ലാണ് ഇതിന് ജി.ഐ ടാഗ് ലഭിച്ചത്. രുചി മാത്രമല്ല, സാംസ്കാരികമായും ആരോഗ്യപരമായും ഏറെ പ്രത്യേകതകളുള്ളതാണ് അസം തേയില. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് വെള്ളികൊണ്ടുള്ള ചായ സെറ്റിന്‍റെ പ്രത്യേകത സൂക്ഷ്മമായ കൈകൊത്തുപണികളാണ്. ഇന്ത്യയുടെ സമ്പന്നമായ കരകൗശല പാരമ്പര്യത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. കൂടാതെ ഇന്ത്യയും റഷ്യയും തമ്മിമനം നിറയേ സമ്മനങ്ങള്‍ നല്‍കി മടക്കിയയച്ച് ഇന്ത്യൽ പങ്കിടുന്ന ചായ സംസ്ക്കാരത്തിന്‍റെ പ്രതീകം കൂടിയണിത്.

ലോകത്തെ തന്നെ ഏറ്റവും വിലയേറിയ സുഗന്ധ വ്യഞ്ജനമാണ് കാശ്മീരി കുങ്കുമപ്പൂവ്. പ്രാദേശികമായി കോങ് അല്ലെങ്കിൽ സഫ്രാൻ എന്നണ് ഇതറിയപ്പെടുന്നത്. ജി.ഐ, ഒ.ഡി.ഒ.പി ടാഗുകൾ ലഭിച്ചിട്ടുള്ള കുങ്കുമപ്പൂവിന് അതിന്‍റെ നിറത്തിനും സുഗന്ധത്തിനും രുചിക്കും പേരുകേട്ടതാണ്. കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ വിളയുന്ന ഇതിനെ കർഷകർ കൈകൊണ്ടാണ് വിളവെടുക്കാറുള്ളത്. ‘ചുവന്ന സ്വർണം’ എന്നുകൂടി അറിയപ്പെടുന്ന കുങ്കുമപ്പൂ പ്രാദേശിക കർഷകരുടെ വലിയൊരു സാമ്പത്തിക സ്രോതസ് കൂടിയാണ്. ശ്രീമദ് ഭഗവദ് ഗീതയുടെ റഷ്യൻ കോപ്പിയും പ്രധാനമന്ത്രി മോദി പ്രസിഡന്‍റ് പുടിന് സമ്മാനിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.