22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

ജപ്പാ​നെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
May 25, 2025 2:05 pm

ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബിവിആർ സുബ്രഹ്മണ്യം. പത്താമത് നീതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗത്തിന്റെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യം. “ഇപ്പോൾ, നമ്മൾ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. എൻ്റെ കണക്കുകളല്ല ഇത്; അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കുകൾ പ്രകാരം ഇന്ത്യ 4 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയായി വളർന്നു. ഇന്ന് ഇന്ത്യ ജപ്പാനെക്കാൾ വലുതാണ്,” അദ്ധേഹം വ്യക്തമാക്കി. ഇന്ത്യ ഉടൻ തന്നെ ജർമ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും സുബ്രഹ്മണ്യം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.