ക്രിപ്റ്റോ അല്ലെങ്കില്‍ വെര്‍ച്വല്‍ അസറ്റ് ബിസിനസുകളെ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. പിഎംഎല്‍എയ്ക്ക് കീഴില്‍ ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും പിന്തുടരുന്ന കെവൈസി, കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയന്ത്രണങ്ങള്‍, സൂക്ഷ്മത എന്നിവ ഇനി ക്രിപ്‌റ്റോസ്ഥാപനങ്ങളും നിറവേറ്റേണ്ടിവരും. ക്രിപ്റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇതിലൂടെ അധികാരം ലഭിക്കും.
ക്രിപ്‌റ്റോകറൻസികളും നോൺ‑ഫംഗബിൾ ടോക്കണുകളും ഉള്‍പ്പെടെയുള്ളവയുടെ കൈമാറ്റം, ഇവയുടെ സംരക്ഷണം അല്ലെങ്കിൽ ഭരണം, നിയന്ത്രണം പ്രാപ്തമാക്കൽ, ബന്ധപ്പെട്ട സാമ്പത്തിക സേവനങ്ങളിലെ പങ്കാളിത്തം എന്നിവയെല്ലാം ഇനി പിഎംഎല്‍എ നിയമത്തിന്റെ പരിധിയിലാകും. ഏറ്റവും പുതിയ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഡിജിറ്റല്‍ അസറ്റ് വിനിമയത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തിയിരുന്നു. 2022 ല്‍ ക്രിപ്‌റ്റോ വ്യാപാരത്തിന് ലെവി ഏര്‍പ്പെടുത്തുന്നതടക്കമുളള നടപടികളും എടുത്തിരുന്നു.
English Summary: India imposes money laundering provisions on crypto sector
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.