18 February 2026, Wednesday

സാങ്കേതിക രംഗത്ത് പുത്തൻ ചുവടുവെപ്പുമായി ഇന്ത്യയും അയർലൻഡും; ഡിജിറ്റൽ സഹകരണത്തിന് ധാരണ

Janayugom Webdesk
ന്യൂഡല്‍ഹി
February 18, 2026 3:50 pm

ഇന്ത്യയും അയർലൻഡും ഡിജിറ്റൽ സഹകരണത്തിനായി കൈകോര്‍ക്കുന്നു. കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, അയർലൻഡ് മന്ത്രി ജാക്ക് ചേംബേഴ്സുമായി ചേർന്ന യോ​ഗത്തിലാണ് ഇരു രാജ്യങ്ങളും ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തത്. പബ്ലിക് എക്സ്പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ചർ, പബ്ലിക് സർവീസ് റിഫോം, ഡിജിറ്റലൈസേഷൻ എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ജാക്ക് ചേംബേഴ്സ്. ഇന്ത്യ കൈവരിച്ച സാങ്കേതിക മുന്നേറ്റങ്ങൾ അവതരിപ്പിക്കാനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ പുതിയ സഹകരണ സാധ്യതകൾ കണ്ടെത്താനുമുള്ള ഒരു വേദിയായി ഈ കൂടിക്കാഴ്ച മാറി.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് ജ്യോതിരാദിത്യ സിന്ധ്യ ഐറിഷ് പ്രതിനിധികളോട് വിശദീകരിച്ചു. ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൻ്റെ വിജയത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. യുപിഐ, ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തെ 5ജി വ്യാപനത്തെക്കുറിച്ചും ഗ്രാമീണ മേഖലകളിൽ ബ്രോഡ്ബാൻഡ് എത്തിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. ഈ മുന്നേറ്റങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവിയിലെ പങ്കാളിത്തത്തിന് അടിത്തറയിടുമെന്നും ജ്യോതിരാദിത്യ സിന്ധ്യ ഊന്നിപ്പറഞ്ഞു.

നൂതനമായ അടുത്ത ഘട്ടത്തിലേക്ക് ഇരു രാജ്യങ്ങളും ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്വാണ്ടം കമ്മ്യൂണിക്കേഷൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റെഗുലേറ്ററി ഇന്നൊവേഷൻ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.