കൂടുതല്‍ ചീറ്റകളെ എത്തിക്കാനൊരുങ്ങി ഇന്ത്യ. കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കൂടുതല്‍ സാധ്യതകള്‍ കണക്കിലെടുത്ത് ഭൂമധ്യരേഖയോട് ചേര്‍ന്നോ ഉത്തരാര്‍ദ്ധഗോളത്തിലോ ഉള്ള രാജ്യങ്ങളില്‍ നിന്ന് ചീറ്റകളെകൊണ്ടുവരാനാണ് ഇത്തവണ ഇന്ത്യ ശ്രമിക്കുന്നത്. സൊമാലിയ, ടാന്‍സാനിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളാണ് പരിഗണനയിലുള്ളത്. ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ഉള്‍പ്പെട്ട ദക്ഷിണാഫ്രിക്ക, നമീബിയ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിച്ച ചീറ്റകള്‍ നേരിട്ട വെല്ലുവിളികള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം.
രണ്ട് അര്‍ദ്ധഗോളങ്ങളിലേയും കാലാവസ്ഥചക്രങ്ങള്‍ ഇchന്ത്യയിലെത്തിച്ച ചീറ്റയുടെ ജീവിതക്രമത്തെ ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ കനത്ത മഴയും ചൂടും മാറിമാറി വന്നപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ശൈത്യകാലത്തിന് ചേര്‍ന്ന ശരീരപ്രകൃതിയായിരുന്നു ചീറ്റകളുടെതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ശൈത്യകാലത്തെ പ്രതിരോധിക്കാന്‍ രൂപപ്പെട്ട വിന്റര്‍ കോട്ടിനുള്ളിലുണ്ടായ മുറിവില്‍ അണുബാധയേറ്റാണ് കുനോ ഉദ്യാനത്തിലെ മൂന്ന് ചീറ്റകള്‍ ചത്തത്. കുനോയിലെത്തിച്ച ചീറ്റകള്‍ തുടര്‍ച്ചയായി ചത്തുവീണത് വന്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്ക, നമീബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചര്‍ച്ച നടന്നുവരികയാണെന്നും ഔദ്യോഗികമായി ഒരുരാജ്യത്തെയും സമീപിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.