11 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 8, 2024
December 7, 2024
December 7, 2024
December 7, 2024
December 6, 2024

ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്

Janayugom Webdesk
ന്യൂഡല്‍ഹി
December 9, 2024 10:28 pm

ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലേറെയായി വർധിച്ചു. ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യമാറി. സമ്പത്തില്‍ 42.1 ശതമാനം വര്‍ധനവാണുണ്ടായത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ പ്രമുഖ ധനകാര്യസ്ഥാപനമായ യുബിഎസ് ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. 185 ശതകോടീശ്വരന്മാരാണ് രാജ്യത്തുള്ളത്. അമേരിക്ക (835), ചൈന (427) എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ സാമ്പത്തിക പരിഷ്കാരങ്ങളില്‍ രാജ്യത്ത് സമ്പന്നരും, പാവപ്പെട്ടവരും തമ്മിലുള്ള അന്തരം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതായാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ ആസ്തി കഴിഞ്ഞ ദശാബ്ദത്തിൽ മൂന്നിരട്ടിയോളം (263 ശതമാനം) ഉയർന്ന് 905.6 ബില്യൺ ഡോളറിൽ (ഏകദേശം 76.60 ലക്ഷം കോടി രൂപ) എത്തി. 

2023ല്‍ 153 ശതകോടിശരന്മാരായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഒരു വര്‍ഷംകൊണ്ടാണ് 185 ആയി ഉയര്‍ന്നത്. ഇവരിൽ 55.7ശതമാനം പേർ സ്വയാർജിത ശതകോടീശ്വരന്മാണ്. 100 കോടി ഡോളറിനുമേൽ (ഏകദേശം 8,400 കോടി രൂപ) ആസ്തിയുള്ളവരാണ് ശതകോടീശ്വരന്മാർ. 40 ഇന്ത്യക്കാരാണ് ശതകോടീശ്വരപട്ടം ഈ വർഷം ചൂടിയത്. ഏഴ് പേർ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ നിന്നും പുറത്തായി. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ശതകോടീശ്വര സംരംഭകരില്‍ ഗണ്യമായ ഉയര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുമെന്നു പ്രവചിക്കപ്പെടുന്നു.

2023ൽ 637.1 ബില്യൺ ഡോളറായിരുന്നു (53.5 ലക്ഷം കോടി രൂപ) ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സംയോജിത ആസ്തി. ഇതാണ് 2024ൽ 905.6 ബില്യൺ ഡോളറായത്. അതേസമയം, ചൈനീസ് ശതകോടീശ്വരന്മാരുടെ എണ്ണം 2023ലെ 520ൽ നിന്ന് 427 ആയി കുറഞ്ഞു. 42 പേർ പുതുതായി പട്ടികയിൽ ഇടംപിടിച്ചപ്പോൾ 132 പേർ പുറത്തായി. സംയോജിത ആസ്തി 1.8 ട്രില്യൺ ഡോളറിൽ നിന്ന് 1.44 ട്രില്യൺ ഡോളറായും കുറഞ്ഞു.
ലോകത്തെ മൊത്തം ശതകോടീശ്വരന്മാരുടെ സംയോജിത ആസ്തിയിൽ 40 ശതമാനവും യുഎസ് ശതകോടീശ്വരന്മാരുടെ കൈവശമാണെന്നും യുബിഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.