19 January 2026, Monday

Related news

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 15, 2026

പാകിസ്ഥാന് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
August 25, 2025 8:46 pm

പാകിസ്ഥാന് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി ഇന്ത്യ. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ മുഖാന്തരമാണ് വിവരം കൈമാറിയത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള സാധാരണ ആശയവിനിമയ മാര്‍ഗം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മാനുഷിക പരിഗണനയുടെ പേരിലാണ് വിവരങ്ങള്‍ കൈമാറിയതെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് മറ്റ് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
വിദേശകാര്യ മന്ത്രാലയം മുഖാന്തരമാണ് വിവരം കൈമാറിയത്, ഇതാദ്യമായാണ് വിവരം കൈമാന്‍ ഇന്ത്യ, നയതന്ത്ര കമ്മിഷനെ ഉപയോഗിക്കുന്നതെന്നാണ് വിവരം. സാധാരണയായി ഇന്‍ഡസ് വാട്ടര്‍ കമ്മിഷണര്‍മാർ മുഖാന്തരമാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പുകളും വിവരങ്ങളും കൈമാറിയിരുന്നത്. ജമ്മുവിലെ താവി നദിയില്‍ കനത്ത വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഞായറാഴ്ച കൈമാറിയതോടെ പാകിസ്ഥാനി അധികൃതര്‍ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചതാണ് വിവരം. ജമ്മുവിലെ ദോഡാ ജില്ലയിലെ ഭദേര്‍വായിലെ കൈലാസ്‌കുണ്ഡ് ഹിമാനിയില്‍ നിന്നാണ് താവി നദിയുടെ ഉത്ഭവം.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, 1960ലെ സിന്ധു നദീജല ഉടമ്പടി റദ്ദാക്കൽ ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ ഇന്ത്യ കൈക്കൊണ്ടിരുന്നു. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ പ്രവർത്തിക്കുന്ന സിന്ധുനദീജല ഉടമ്പടിയാണ് ഇന്ത്യ മരവിപ്പിച്ചത്. 1960 മുതൽ ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള സിന്ധു നദിയിലൂടെയും അതിന്റെ പോഷകനദികളിലൂടെയുമുള്ള ജല വിതരണമാണ് ഇതോടെ നിർത്തലായത്. അതേസമയം ഓഗസ്റ്റ് 30 വരെ പാകിസ്ഥാന്റെ മിക്ക ഭാഗങ്ങളിലും കനത്ത മഴ പെയ്യുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.