1 March 2026, Sunday

Related news

March 1, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026

ഇന്ത്യ‑മലേഷ്യ ബന്ധം കൂടുതൽ ശക്തമാകും; 10 നിർണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി മോഡി

Janayugom Webdesk
ക്വാലാലംപുര്‍
February 8, 2026 6:14 pm

ഇന്ത്യ — ആസിയാൻ കരാറിന്റെ പുനഃപരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോഡി ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഇടയിലെ സഹകരണം ശക്തമാക്കാൻ പത്ത് നിർണായകത കരാറുകൾ സന്ദർശനവേളയിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. ഇന്നലെ മലേഷ്യൻ പ്രധാനമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തി മോഡിയെ സ്വീകരിച്ചിരുന്നു. പിന്നീട് മോഡിക്ക് മലേഷ്യയുടെ ആചാരപരമായ വരവേൽപ്പും നൽകി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ ഓഫീസിലായിരുന്നു ആചാരപരമായ വരവേൽപ്പ്. ഇതിനിടെ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിൽ ഇന്ത്യ — യുഎസ് വ്യാപാര കരാറും മോഡി പരാമർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.