5 December 2025, Friday

Related news

November 8, 2025
November 7, 2025
October 13, 2025
October 5, 2025
October 4, 2025
September 24, 2025
September 22, 2025
September 20, 2025
September 8, 2025
September 3, 2025

രാജ്ദീപ് സർദേശായിക്ക് ഇന്ത്യ മീഡിയ പേഴ്സൺ പുരസ്കാരം

Janayugom Webdesk
തിരുവനന്തപുരം
September 20, 2025 10:34 pm

കേരള മീഡിയ അക്കാദമിയുടെ 2024–25ലെ ഇന്ത്യ മീഡിയ പേഴ്സൺ അവാർഡ് രാജ്ദീപ് സർദേശായിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 30 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കുമെന്ന് അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു.

‘2014: ദി ഇലക്ഷൻ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ’ എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവും മുതിർന്ന പത്രപ്രവർത്തകനുമാണ് രാജ്ദീപ് സർദേശായി. നിലവിൽ ഇന്ത്യാ ടുഡേ ഗ്രൂപ്പിൽ കൺസൾട്ടിങ് എഡിറ്ററാണ്. അച്ചടി, ടിവി മേഖലകളിൽ 26 വർഷത്തെ മാധ്യമ പ്രവർത്തന പരിചയമുള്ള സർദേശായി, എൻഡിടിവി നെറ്റ്‌വർക്കിന്റെ മാനേജിങ് എഡിറ്ററായിരുന്നു. പിന്നീട് സിഎൻഎൻ, ഐബിഎൻ പോലുള്ള ചാനലുകളുമായി ചേർന്ന് ഐബിഎൻ 18 നെറ്റ്‌വർക്ക്‌ സ്ഥാപിച്ചു. 26 വയസുള്ളപ്പോൾ ടൈംസ് ഓഫ് ഇന്ത്യയിലാണ് സർദേശായി മാധ്യമപ്രവർത്തന ജീവിതം ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ പതിപ്പിന്റെ സിറ്റി എഡിറ്ററായിരുന്നു.ഇന്ത്യയിലെ മുൻനിര രാഷ്ട്രീയകാര്യ റിപ്പോർട്ടറായി സർദേശായി ഖ്യാതി നേടി. 2008ൽ പത്മശ്രീ പുരസ്കാരം, 2002ലെ ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതിന് ഇന്റർനാഷണൽ ബ്രോഡ്കാസ്റ്റേഴ്സ് അവാർഡ്, 2007ൽ രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേണലിസം അവാർഡ്, ഏറ്റവും മികച്ച വാർത്താ അവതാരകനുള്ള 2014ലെ ഏഷ്യൻ ടെലിവിഷൻ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.