രാജ്യത്തെ കടുവകളുടെ എണ്ണത്തില്‍ വര്‍ധനയെങ്കിലും ആശങ്കകള്‍ നിലനില്‍ക്കുന്നതായി വിദഗ്ധര്‍. 2022ലെ കടുവ സെൻസസ് അനുസരിച്ച് 3,167 കടുവകളാണ് ഇന്ത്യയിലുള്ളത്. ലോകത്തിലെ ആകെ കടുവകളുടെ എണ്ണത്തിന്റെ 75 ശതമാനം. എന്നാല്‍ 2018ലെ സെൻസസിനെ അപേക്ഷിച്ച് കടുവകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായെങ്കിലും പശ്ചിമ ഘട്ടത്തില്‍ കടുവകളുടെ എണ്ണം 981ല്‍ നിന്ന് 824 ആയി കുറഞ്ഞിട്ടുണ്ട്.
വടക്കു കിഴക്കൻ മല നിരകളിലും ബ്രഹ്മപുത്ര നദീ തടത്തിലും എണ്ണം 219ല്‍ നിന്ന് 194 ആയി കുറഞ്ഞു. കടുവകളുടെ വാസസ്ഥലം ചുരുങ്ങല്‍, വേട്ടയടല്‍, അനധികൃത വന്യമൃഗ കടത്ത്, മനുഷ്യ‑വന്യജീവി സംഘര്‍ഷം, ജൈവാധിനിവേശം എന്നിവ ഇതിന് കാരണമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ശിവാലിക്-ഗംഗ സമതലത്തിലെ കടുവകളുടെ എണ്ണം 646ല്‍ നിന്നും 804 ആയി ഉയര്‍ന്നു.
മധ്യ ഇന്ത്യയിലും പൂര്‍വ്വ ഘട്ടത്തിലും കടുവകളുടെ എണ്ണം 1033ല്‍ നിന്ന് 1161 ആയി വര്‍ധിച്ചിട്ടുണ്ട്. കടുവകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുകയും എണ്ണം 268 ആയി ചുരുങ്ങുകയും ചെയ്തതിനെ തുടര്‍ന്ന് 1973ല്‍ കടുവകളുടെ സംരക്ഷണത്തിനും എണ്ണം വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് ടൈഗര്‍. പദ്ധതിയുടെ ഭാഗമായി ഒമ്പത് കടുവാസങ്കേതങ്ങള്‍ ഉണ്ടായിരുന്നത് 53 ആയി വര്‍ധിച്ചിട്ടുണ്ട്.
English Summary;India Number One in Tiger Conservation; Experts say the concerns are now
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.