ഡല്‍ഹിയില്‍ നടക്കുന്ന ജി20ഉച്ചകോടിയിലും രാജ്യത്തിന് പേര് ഭാരത് എന്നാക്കി മോഡി സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇരിപ്പടത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്‍റെ പേര് ഭാരത് എന്നുമാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ നടപടി .
ഇന്ത്യ ആതിഥ്യമരുളുകയാണ് ജി20 ഉച്ചകോടി.ജി–20 യുമായി ബന്ധപ്പെട്ട രാഷ്‌ട്രപതിയുടെ ക്ഷണപത്രികയിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്നു രേഖപ്പെടുത്തിയിരുന്നു. ജി 20 ഉച്ചകോടിയിലെ വിദേശ പ്രതിനിധികൾക്ക് നൽകുന്ന കൈപ്പുസ്‌തകത്തിലും ഭാരത് ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
പിന്നാലെ ആസിയൻ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം അറിയിച്ച് ഇറക്കിയ കുറിപ്പിൽ പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്നും ആലേഖനം ചെയ്‌തിരുന്നു.
English Summary:
India out of G20 summit too: Bharth instead
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.