20 February 2026, Friday

Related news

February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026

ഇന്ത്യ‑പാക് പോരാട്ടം ചരിത്രത്തിലേക്ക്; കാഴ്ചക്കാരുടെ എണ്ണം 16.30 കോടി, റെക്കോഡ്

Janayugom Webdesk
ന്യൂഡല്‍ഹി
February 20, 2026 10:48 pm

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കൊളംബോയിൽ നടന്ന ബ്ലോക്ക്ബസ്റ്റർ മത്സരം ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തത്സമയം കണ്ട തെന്ന റെക്കോഡ് സ്വന്തമാക്കി. ഏതാണ്ട് 16.30 കോടി (163 മില്യൺ) ആളുകളാണ് മത്സരം ലൈവായി കണ്ടത്. 2024ലെ ഇന്ത്യ‑ദക്ഷിണാഫ്രിക്ക ഫൈനൽ മത്സരത്തിനുണ്ടായിരുന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 2024ലെ ഇന്ത്യ‑പാക് പോരാട്ടത്തേക്കാൾ 56 ശതമാനം വർധനവാണ് ഇത്തവണ കാഴ്ചക്കാരുടെ എണ്ണത്തിൽ ഉണ്ടായതെന്ന് ഒഫീഷ്യൽ ബ്രോഡ്കാസ്റ്ററായ ജിയോസ്റ്റാർ അറിയിച്ചു. 

മത്സരത്തില്‍ പാകിസ്ഥാനെ 61 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഉജ്വല വിജയം സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്തായതിൽ പ്രതിഷേധിച്ച് ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാകിസ്ഥാൻ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഐസിസിയുടെയും ശ്രീലങ്കൻ, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡുകളുടെയും കടുത്ത സമ്മർദത്തിന് വഴങ്ങിയാണ് പാകിസ്ഥാൻ ഒടുവിൽ കളിക്കാനിറങ്ങിയത്. നിലവിൽ സൂപ്പർ എട്ടിൽ ഇരു ടീമുകളും രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളിലാണ്. എന്നാൽ രണ്ട് ടീമുകളും സൂപ്പർ എട്ടിൽ മികവ് പുലർത്തിയാൽ സെമി ഫൈനലിലോ ഫൈനലിലോ വീണ്ടും ഒരു ഇന്ത്യ‑പാക് പോരാട്ടത്തിന് കളമൊരുങ്ങിയേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.