7 January 2026, Wednesday

Related news

January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 4, 2026
January 4, 2026
January 3, 2026
January 2, 2026
January 2, 2026
January 2, 2026

ഇന്ത്യ‑പാക്കിസ്ഥാൻ സംഘർഷം; യുഎൻ സുരക്ഷാ സമിതി ഇന്ന് ചർച്ചചെയ്യും

Janayugom Webdesk
ന്യൂഡല്‍ഹി
May 5, 2025 2:34 pm

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത് ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ഇന്ന് യോഗം ചേരും. വിഷയം ചർച്ച ചെയ്യണമെന്ന പാകസ്ഥാന്റെ അഭ്യർത്ഥനയെത്തുടർന്നാണ് തീരുമാനം. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതുൾപ്പെടെയുള്ള വിഷയങ്ങള്‍ ഐക്യരാഷ്ട്രസഭയെ അറിയിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് ഇന്നലെ അറിയിച്ചു. നിലവിൽ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ പാകിസ്താൻ സ്ഥിരാംഗമല്ല. അതേസമയം, ഭീകരാക്രമണങ്ങളിൽ പാകിസ്ഥാന്റെ പങ്ക് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ ഇന്ത്യ ഈ അവസരം പ്രയോജനപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.