25 February 2026, Wednesday

Related news

February 25, 2026
February 24, 2026
February 23, 2026
February 18, 2026
January 31, 2026
January 29, 2026
January 24, 2026
January 22, 2026
January 19, 2026
January 18, 2026

ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷം: വെടിനിര്‍ത്തലിനായി മധ്യസ്ഥവഹിച്ചുവെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്

Janayugom Webdesk
വാഷിംങ്ടണ്‍
February 25, 2026 12:20 pm

ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി മധ്യസ്ഥ വഹിച്ചുവെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ 3.5 കോടി പേര്‍ കൊല്ലപ്പെടുമായിരുന്നുവന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നോട് പറഞ്ഞുവെന്നും ട്രംപ് പറയുന്നു. യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. താൻ ഭരണത്തിലേറി ആദ്യ പത്ത് മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങളാണ് ഇല്ലാതാക്കിയത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആണവയുദ്ധം ഉണ്ടായേനെ.പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണങ്ങളിൽ നിരവധി ഭീകരരെ വധിക്കുകയും ഭീകരകേന്ദ്രങ്ങൾ തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിലെത്തുകയായിരുന്നു. ഇത് തന്റെ ഇടപെടലിൽ ആയിരുന്നുവെന്നാണ് ട്രംപ് നിരന്തരം ആവശ്യപ്പെടുന്നത്. എന്നാൽ മൂന്നാംകക്ഷി മധ്യസ്ഥത ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഒന്നും പറയാത്തത് ഏറെ ദുരൂഹതയാണ് സൃഷ്ടിച്ചിട്ടുള്ളത് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.