23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 20, 2024

അഴിമതി സൂചികയില്‍ ഇന്ത്യ 93-ാം സ്ഥാനത്ത്

Janayugom Webdesk
ജെനീവ
January 31, 2024 8:36 am

ഇന്ത്യയില്‍ അഴിമതി പെരുകുന്നു. ആഗോള അഴിമതി സൂചികയില്‍ ഇന്ത്യയ്ക്ക് 93-ാം സ്ഥാനം. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലാണ് ആഗോള അഴിമതി സൂചിക തയ്യാറാക്കിയത്. ഇന്ത്യയിലെ അഴിമതി നിലവാരത്തില്‍ കാര്യമായ മാറ്റമില്ലെന്നാണ് സൂചിക വ്യക്തമാക്കുന്നത്. 180 രാജ്യങ്ങളെയാണ് ആഗോള അഴിമതി സൂചിക പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ പോയിന്റ് 39 ആണ്. എന്നാല്‍ 2022ല്‍ ഇത് 40 ആയിരുന്നു. 85-ാം സ്ഥാനമായിരുന്നു ആ വര്‍ഷം ഇന്ത്യക്ക്. 

അഴിമതി തടയുന്നതില്‍ ഇന്ത്യയില്‍ ചാഞ്ചാട്ടം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ദക്ഷിണേഷ്യയില്‍ പാകിസ്ഥാന്‍ 133-ാം സ്ഥാനത്തും ശ്രീലങ്ക 115-ാം സ്ഥാനത്തുമാണ്. ചൈന പട്ടികയില്‍ 76-ാം സ്ഥാനത്താണ്. ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയവയാണ് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങള്‍. 90 പോയിന്റ് നേടിയ ഡെന്‍മാര്‍ക്കാണ് പട്ടികയില്‍ ഒന്നാമത്. നൂറില്‍ കേവലം 11 പോയിന്റ് മാത്രം നേടിയ സൊമാലിയയാണ് അഴിമതിയുടെ ദുരിതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാജ്യം. 

Eng­lish Summary:India ranks 93rd on cor­rup­tion index
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.