7 February 2026, Saturday

Related news

February 7, 2026
February 6, 2026
February 3, 2026
February 3, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 1, 2026
February 1, 2026

ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേര്‍ സ്പോടനത്തില്‍ ഇന്ത്യയ്ക്കും പങ്കെന്ന പാകിസ്ഥാന്റെ ആരോപണത്തിന് മറുപടിയുമായി ഇന്ത്യ

Janayugom Webdesk
ഇസ്ലാമാബാദ്
February 7, 2026 11:18 am

പാകിസ്ഥാന്‍ തലസ്ഥാനമായ ഇലസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേര്‍ സ്പോടനത്തില്‍ ഇന്ത്യയ്ക്കും, ബന്ധമുണ്ടെന്നുള്ള പാകിസ്ഥാന്‍ പ്രതിരോധമന്ത്രിയുടെ ആരോപണത്തില്‍ മറുപടിയുമായി ഇന്ത്യ. ആക്രമണകാരിക്ക് അഫ്ഗാനിസ്ഥാനുമായി ബന്ധമുണ്ടെന്നും അഫ്ഗാന്‍ താലിബാന്‍ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നായിരുന്നു പാകിസ്ഥാന്‍ മന്ത്രി ഖ്വാജ അസിഫിന്റെ പ്രസ്താവന. ഇ്ത്യ അപമാനകരമായ പരാജയത്തിനുശേഷം ഒരു പ്രോക്സി പ്രചാരണം നടത്തുകയാണെന്നും നേരിട്ടുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് ധൈര്യമില്ലെന്നും മന്ത്രി എക്സ് പോസ്റ്റില്‍ കുറച്ചു .

പ്രസ്താവനയിൽ, വിദേശകാര്യ മന്ത്രാലയം സ്ഫോടനത്തെ അപലപിക്കുകയും നിരപരാധികൾക്ക് ജീവഹാനിയുണ്ടായതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണത്തെ ഇന്ത്യ നിഷേധിച്ചു, അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതവും അർത്ഥശൂന്യവുമാണെന്നും ഇന്ത്യ വ്യക്തമാക്കി. തങ്ങളുടെ സാമൂഹിക ഘടനയെ ബാധിക്കുന്ന പ്രശ്നങ്ങളെ ഗൗരവമായി നോക്കിക്കാണുന്നതിനു പകരം, പാകിസ്ഥാന്‍ സ്വന്തം നാടിന്റെ പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വഞ്ചിക്കുന്നു എന്നത് ദൗർഭാഗ്യകരമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.