
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരെ, ന്യൂസിലന്‍ഡ് 1–0ത്തിന് പരമ്പര ജയിച്ചതോടെയാണ് ഇന്ത്യ ആറാമതായത്. ടെസ്റ്റില്‍ കൂടുതല്‍ മത്സരം കളിച്ചത് ഇന്ത്യയാണ്. ഒമ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് നാല് വീതം ജയവും തോല്‍വിയും ഒരു സമനിലയുമാണുള്ളത്. 52 പോയിന്റാണ് ടീമിന്. എന്നാല്‍ പോയിന്റ് ശതമാനം 48.5 മാത്രമാണ്.
പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. കളിച്ച അഞ്ച് മത്സരങ്ങളില്‍ അഞ്ചിലും ഓസീസ് ജയിച്ചിരുന്നു. പോയിന്റ് ശതമാനം 100. പോയിന്റ് 60. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. 75.00 പോയിന്റ് ശതമാനം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. 36 പോയിന്റും അക്കൗണ്ട്. ന്യൂസിലന്‍ഡ്, ശ്രീലങ്ക മൂന്നാം സ്ഥാനത്തും, പാകിസ്ഥാൻ രണ്ട് മത്സരം മാത്രം കളിച്ച അഞ്ചാം സ്ഥാനത്താണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.