6 December 2025, Saturday

Related news

December 4, 2025
November 30, 2025
November 30, 2025
November 27, 2025
November 24, 2025
November 22, 2025
November 20, 2025
November 20, 2025
November 18, 2025
November 18, 2025

ഇന്ത്യ പൊരുതി വീണു

കാഫ നേഷന്‍സ് കപ്പില്‍ ഇറാന്റെ ജയം 3–0ന്
മത്സരം കൈവിട്ടത് രണ്ടാം പകുതിയില്‍
Janayugom Webdesk
ഹിസോര്‍ (താജിക്കിസ്ഥാന്‍)
September 1, 2025 10:35 pm

കാ­ഫ നേഷന്‍സ് കപ്പില്‍ ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇറാനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ആദ്യപകുതിയില്‍ ഇറാനെ പ്ര­തിരോധിച്ച ഇന്ത്യ സമനിലയിലൊതുക്കിയിരുന്നു. രണ്ടാം പകുതിയിലും ഇന്ത്യയുടെ മികച്ച പ്രകടനം പ്രതീക്ഷിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധകോട്ട തകര്‍ത്ത് ഇറാന്‍ അക്കൗണ്ട് തുറന്നു. 59-ാം മിനിറ്റില്‍ ഇറാന്‍ ആദ്യ ഗോള്‍ നേടി. ബോക്‌സിന് മുന്നില്‍നിന്ന് സാദെഗന്‍ നല്‍കിയ പന്ത് ആമിര്‍ ഹൊസന്‍ ഇന്ത്യയുടെ വലയിലെത്തിച്ചു. ഇന്ത്യ തിരിച്ചടിക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും വീണ്ടും ഇറാന്‍ ലീഡ് ഇരട്ടിയാക്കി. അലി അലിപോർഘരയാണ് രണ്ടാം ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ മെഹ്ദി തരിമി മൂന്നാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.

പുതിയ പരിശീലകന്‍ ഖാലിദ് ജമീലിന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണ്. താജിക്കിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ 2–1 വിജയം നേടിയിരുന്നു. 1951 ഏഷ്യന്‍ ഗെയിംസ് ഫൈ­നലിലാണ് ഇന്ത്യ അവസാനമായി ഇറാനെ തോല്പിച്ചത്. അന്ന് 1–0നായിരുന്നു ഇന്ത്യയുടെ ജയം. 2018 ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് അവസാനമായി ഇരുടീമും ഏറ്റുമുട്ടിയത്. 4–0ന് ഇറാന്‍ ജയിച്ചു. 

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.