ഇന്റര്‍ മീഡിയറ്റ് റേഞ്ച് അഗ്നി 4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒഡീഷയിലെ ചണ്ഡിപൂര്‍ ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിക്ഷേപണം പ്രവര്‍ത്തനപരവും സാങ്കേതികപരവുമായ എല്ലാ പാരാമീറ്ററുകളെയും സാധൂകരിച്ചതായി അദ്ദേഹം പറഞ്ഞു.
സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡിന്റെ നേതൃത്വത്തിലാണ് ഇത് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 4ന് ഇന്ത്യ ന്യൂ ജനറേഷന്‍ ബലിസ്റ്റിക് മിസൈലായ അഗ്നി പ്രൈം വിജയകരമായി പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു.
സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡിനൊപ്പം ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനും ചേര്‍ന്നാണ് വിജയകരമായി പരീക്ഷണ പറക്കല്‍ നടത്തിയത്.
ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരു ബലിസ്റ്റിക് മിസൈലാണ് അഗ്നി മിസൈല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.