21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 19, 2024

ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്

Janayugom Webdesk
ന്യൂഡൽഹി
April 19, 2023 2:04 pm

ലോക ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ. യുഎൻ പോപ്പുലേഷൻ റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷം 1.56 ശതമാനം വളർച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയർന്നു. ചൈനയെക്കാള്‍ ഇന്ത്യൻ ജനസംഖ്യയിൽ ഏകദേശം 30 ലക്ഷത്തിന്റെ വർധനയാണ് ചൂണ്ടിക്കാണിക്കുന്നത്.
142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയാണ്. 

2022ൽ 144.85 കോടിയായിരുന്നു ചൈനയുടെ ജനസംഖ്യ. ചൈനയുടെ ജനസംഖ്യയിൽ ഒരുവർഷത്തിനകമാണ് കുറവ് സംഭവിച്ചത്.
2022ല്‍ ഇന്ത്യയുടെ ജനസംഖ്യ 140.66 കോടിയായിരുന്നു. പുതിയ ജനസംഖ്യ കണക്കിൽ 68 ശതമാനവും 15നും 64 നും ഇടയിൽ പ്രായമുള്ള തൊഴിലെടുക്കാൻ ശേഷിയുള്ളവരാണ്. അതേസമയം റിപ്പോര്‍ട്ട് അനുസരിച്ച് ജനനനിരക്ക് രണ്ടാണ്. ശരാശരി ആയുർദൈർഘ്യം പുരുഷന്മാർക്ക് 71 ഉം സ്ത്രീകൾക്ക് 74 ഉം ആണെന്നും കണക്കുകള്‍ പറയുന്നു. ലോകമൊട്ടാകെ ജനസംഖ്യ 800 കോടിയിൽ എത്തിയിരിക്കുകയാണ്. 

Eng­lish Sum­ma­ry; India sur­pass­es Chi­na in terms of population

You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.