26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024

സൂപ്പര്‍ 8 ഉറപ്പിക്കാന്‍ ഇന്ത്യക്ക് 111 റണ്‍സ് ലക്ഷ്യം

Janayugom Webdesk
ന്യൂയോര്‍ക്ക്
June 12, 2024 10:12 pm

ടി20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ 8 ഉറപ്പിക്കാനിറങ്ങിയ ഇന്ത്യക്ക് 111 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരായ യുഎസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്തു. നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റോടെ അര്‍ഷ്ദീപ് സിങ് തിളങ്ങി. ആദ്യ രണ്ട് മത്സരങ്ങളിലേതുപോലെ മാറ്റമില്ലാതെ ടീമിറങ്ങിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും പുറത്തായി. 

യുഎസിന് ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ പിഴച്ചു. മൊണാങ്ക് പട്ടേലിന് പകരം ടീമിലെത്തിയ ഷയാന്‍ ജഹാംഗീര്‍ (0) ആദ്യ പന്തില്‍ തന്നെ അര്‍ഷ്ദീപിനു മുന്നില്‍ വീണു. പിന്നാലെ അതേ ഓവറിലെ ആറാം പന്തില്‍ ആന്‍ഡ്രിസ് ഗോസിനെയും (2) വീഴ്ത്തിയ അര്‍ഷ്ദീപ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. പിന്നീട് ആരോണ്‍ ജോണ്‍സിനെ (22 പന്തില്‍ 11) മടക്കി ഹാര്‍ദിക് പാണ്ഡ്യയും യുഎസിനെ പ്രതിരോധത്തിലാക്കി. 23 പന്തില്‍ 27 റണ്‍സെടുത്ത നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്കോററായത്. കോറി ആര്‍ഡേഴ്‌സണ്‍ 12 പന്തില്‍ 14 റണ്‍സെടുത്തു. ഹര്‍മീത് സിങ് 10 പന്തില്‍ നിന്ന് 10 റണ്‍സ് നേടി.

Eng­lish Summary:India tar­get 111 runs to secure Super 8
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.